സുഹൃത്തുക്കളെ,
ബിഡികെ കുവൈത്ത് ചാപ്റ്റർ നടത്തിവരുന്ന പ്രതിമാസ രക്തദാനപ്രവർത്തനങ്ങളുടെ ഭാഗമായി, 2019 ജൂലൈ 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ. എം ആർ എം ) ന്റെ യുവജന വിഭാഗമായ MCYM ന്റെ പങ്കാളിത്തത്തോടെ ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കട്ടെ. പ്രസ്തുത ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തുവാൻ എല്ലാ പ്രവാസി സുഹൃത്തുക്കളെയും ഹൃദയ പൂർവ്വം ക്ഷണിക്കുന്നു.
യാത്രാ സൗകര്യം ആവശ്യമുള്ളവർക്ക് ക്രമീകരിച്ചു നൽകുന്നതാണ്.
ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ, പേര്, ബ്ലഡ് ഗ്രൂപ്പ്, ഫോൺ നമ്പർ, താമസ സ്ഥലം, വാഹന സൗകര്യം ആവശ്യമുണ്ടോ എന്നീ വിവരങ്ങൾ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ വാട്സാപ്പ് സന്ദേശമായി അയച്ച് നൽകുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
വരൂ നമുക്ക് ഒത്തുചേരാം… സഹജീവികളോടുള്ള സ്നേഹവും, കരുതലുമായി …
Register here: : http://www.bdkkuwait.org/event-registration/
Mangaf/Fahaheel: Praveen @ 6933 0799 Mahboula/Abu Halifa: Ramesan @ 9855 7344 Abbassiya: Renjith @ 5151 0076 Farwaniya: Rajesh @ 9873 8016
രക്തദാനം ജീവദാനം
#teamBDK_Q8
#safebloodforall
Be there for someone else. Give blood. Share life.
Powered by #UNIMONIEXCHANGE
in association with MCYM-KMRM, Kuwait
For Emergency Blood Requests pl contact @ 6999 7588 or 5151 0076