ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ടീമിന് കല (ആർട്ട്) കുവൈത്തിന്റെ ആദരവ് സന്നദ്ധ രക്തദാന രംഗത്തും അനുബന്ധ പ്രവർത്തനങ്ങളിലും കുവൈത്ത് ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും, ഇന്ത്യയിലും സജീവമായി പ്രവർത്തിച്ചു വരുന്ന നവമാധ്യമ കൂട്ടായ്മ ആയ ബ്ലഡ് ഡോണേഴ്സ് കേരളയുടെ കുവൈത്ത് ചാപ്റ്ററിന്, കുവൈത്ത് സമൂഹത്തിൽ നടത്തിവരുന്ന ജീവൻരക്ഷാ പ്രവർത്തനങ്ങളെ മാനിച്ച് കൊണ്ട്; കുവൈത്തിലെ പ്രമുഖ സാമൂഹ്യ സംഘടനയായ കല (ആർട്ട്), കുവൈത്ത് പ്രശസ്തിഫലകം നൽകി ആദരിച്ചു. റിഗ്ഗെ അൽ-ജവഹറ ഗേൾസ് സ്കൂളിൽ വച്ച് 22 ഡിസംബർ 2017 ന്; സംഘടനയുടെ നേതൃത്വത്തിൽ വർഷം തോറും നടന്നു വരാറുള്ള കുവൈത്തിലെ ഏറ്റവും പ്രസിദ്ധമായ ചിത്രകലാ മത്സരങ്ങളുടെ ഈ വർഷത്തെ വിജയികളുടെ സമ്മാനദാന ചടങ്ങിന്റെ വേദിയിൽ വച്ച്, പ്രമുഖരായ പ്രവാസി വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ബിഡികെ പ്രവർത്തകർ ആദരവ് ഏറ്റുവാങ്ങി. ഈ അംഗീകാരത്തിനായി ബിഡികെ യെ തിരഞ്ഞെടുത്ത കല (ആർട്ട്), കുവൈത്തിനോടുളള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ ഈ അംഗീകാരം; എല്ലാ രക്തദാതാക്കൾക്കും, സന്നദ്ധ രക്തദാന പ്രവർത്തകർക്കും ആയി സമർപ്പിക്കുന്നു.
[envira-gallery id=”296″]