BDK_Q8 Blood Donors Kerala, Kuwait Chapter Conducted awareness campaign as part of the “5th Short film Festival” organized by KeralaAssociation Kwt, at Nottingham British School, Jleeb Al Shuyokh on Friday, 29 December, 2017. Kerala Association Kuwait also honored BDK Kuwait team for the selfless service in the Kuwait community. We extent our sincere thanks to Kerala Association, Kuwait for the valuable recognition and giving us an opportunity to become a part of the event. Special thanks to Manikuttan Edakkatt & Yasar A. Pathiyil Ibrahim for your wholehearted support. ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റർ നടത്തി വരുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന സന്നദ്ധ രക്തദാന പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള 46 മത്തെ ക്യാമ്പയിൻ; കേരളാ അസ്സോസിയേഷൻ, കുവൈറ്റ്, അബ്ബാസ്സിയ നോട്ടിംഗ് ഹാം ബ്രിട്ടീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്, 2017 ഡിസംബർ 29 ന് സംഘടിപ്പിച്ച അഞ്ചാമത് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയോടനുബന്ധിച്ചു നടത്തി. മേളയുടെ ഉദ്ഘാടനചടങ്ങിൽ വച്ച് ബി. ഡി. കെ. കുവൈത്ത് ടീമിനെ പ്രവാസി സമൂഹത്തിൽ നടത്തിവരുന്ന ജീവൻരക്ഷാ പ്രവർത്തനങ്ങളെ മാനിച്ച് ആദരിച്ചു. പ്രശസ്ത ചലച്ചിത്രനിരൂപകൻ ശ്രീ. സി.എസ്. വെങ്കിടേശ്വരനിൽ നിന്നും ബിഡികെ പ്രവർത്തകർ കുവൈത്തിലെ ചലച്ചിത്രപ്രേമികളെ സാക്ഷിനിർത്തി ഉപഹാരം ഏറ്റുവാങ്ങി. ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ടീമിനോടൊപ്പം തുടക്കം മുതൽ പിന്തുണ നൽകുകയും, ഈ പരിപാടിയിൽ ഭാഗഭാക്കാകുവാൻ അവസരം നൽകുകയും ചെയ്ത കേരളാ അസ്സോസിയേഷൻ, കുവൈത്ത് പ്രവർത്തകരോടുള്ള നന്ദി, കൃതജ്ഞത രേഖപ്പെടുത്തുകയും, പ്രവാസിസമൂഹത്തിൽ സന്നദ്ധ രക്തദാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനുള്ള ബി ഡി കെ കുവൈത്തിന്റെ ഈ എളിയ ഉദ്യമത്തിൽ പങ്കാളികളായതിലുള്ള അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. മേളയിൽ മത്സരവിഭാഗത്തിൽ പങ്കെടുത്ത #ABRIGO എന്ന ഹ്രസ്വചിത്രത്തിന് മികച്ച നടനുള്ള അവാർഡും, മികച്ച ഛായാഗ്രഹകനുള്ള സ്പെഷൽ ജൂറി അവാർഡും ലഭിക്കുകയുണ്ടായി. ബി ഡി കെ കുവൈത്തിൻ്റെ മുൻനിര പ്രവർത്തകനായ യാസർ നാണ് മികച്ച ഛായാഗ്രാഹാകനുള്ള സ്പെഷൽ ജൂറി അവാർഡ് ലഭിച്ചത്. പ്രിയപ്പെട്ട യാസറിനും, ഈ ചലച്ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് സന്നദ്ധ സേവനം ചെയ്ത കോ ഓർഡിനേറ്റർമാരായ Muralee S Panicker, Vinod Vellalath, Surendran Nemam, Muneer PC, Murali Peevees, Biji Murali, Reghubal Thengumthundil എന്നിവരെ സ്നേഹപൂർവ്വം അഭിനന്ദിച്ചു കൊള്ളുന്നു.
[envira-gallery id=”267″]