ബിഡികെ കുവൈത്ത് ജനറൽ ബോഡി മീറ്റിംഗ്.
2019 മാർച്ച് 15 നു അബ്ബാസിയ കേരള അസ്സോസിയേഷൻ ഹാളിൽ നടന്ന ബിഡികെ കുവൈറ്റ് ചാപ്റ്റർ പൊതുയോഗം ശ്രീ. മുരളി എസ്സ് പണിക്കരുടെ അധ്യക്ഷതയിൽ ചേർന്നു.
2018-2019 സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ രഘുബാൽ അവതരിപ്പിച്ചു.
2018 ഡിസംബറിൽ നടത്തിയ ആസ്പയർ 2018 മെഗാ ഇവെന്റിന്റെ കണക്കുകളും പ്രസ്തുത യോഗത്തിൽ അവതരിപ്പിക്കുകയും, യോഗം ഐക്യകണ്ടേന പാസ്സാകുകയും ചെയ്തു. 2018-19 വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രസ്തുത യോഗത്തിൽ നിലവിലുള്ള ഭരണ സമതി പിരിച്ചു വിടുകയും, 2019-20 വർഷത്തേക്കുള്ള പുതിയ പ്രതിനിധികളെ തിരഞ്ഞെടുക്കയും ചെയ്തു.
പുതിയ ഭാരവാഹികളായി
ശ്രീ. രഘുബാൽ (പ്രസിഡന്റ്),
ശ്രീ. രഞ്ജിത് രാജ് (ജനറൽ സെക്രട്ടറി)
ശ്രീ. രമേശൻ ടി. എം. (ട്രഷറർ),
ശ്രീ. ബിജി മുരളി (ജനറൽ കൺവീനർ),
ശ്രീ. മനോജ് മാവേലിക്കര, ശ്രീ. അനിൽ പി. അലക്സ് (രക്ഷാധികാരികൾ),
ശ്രീ. മുരളി പണിക്കർ,
ശ്രീ. രാജൻ തോട്ടത്തിൽ (അഡ്വൈസറി ബോർഡ് മെമ്പർമാർ),
ശ്രീ.ജയകൃഷ്ണൻ (വൈസ് പ്രസിഡന്റ്),
ശ്രീ. മുനീർ,
ശ്രീമതി. റോസ്മിൻ സോയൂസ് (ജോയിന്റ് സെക്രട്ടറിമാർ),
ശ്രീ. രാജേഷ് (ക്യാമ്പ് കോഓർഡിനേറ്റർ),
ശ്രീ. പ്രശാന്ത് കൊയിലാണ്ടി (മീഡിയ കൺവീനർ),
ശ്രീ. ശരത് കാട്ടൂർ (ജോയിന്റ് മീഡിയ കൺവീനർ),
ശ്രീമതി.യമുന രഘുബാൽ (ഏയ്ഞ്ചൽ ടീം കൺവീനർ )
ശ്രീമതി. ജിഷ അനു (ഏയ്ഞ്ചൽ ടീം ജോയിന്റ് കൺവീനർ) എന്നിവരെയും 09 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.
ബിഡികെ യുടെ നേതൃത്വത്തിൽ പുതിയ പ്രവർത്തനവർഷത്തിൽ പരമാവധി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.