ബ്ലഡ് ഡോണേ൪ഴ്സ്, കേരളാ കുവൈത്ത് ചാപ്റ്റ൪, വെല്‍ഫയര്‍ കേരളാ, കുവൈറ്റ് ഘടകത്തിന്റെ മുഖ്യ പങ്കാളിത്തത്തോടെയും, സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയും സംഘടിപ്പിച്ച ആദ്യ രക്തദാന ക്യാമ്പ് ഭംഗിയായി സമാപിച്ചു. ക്യാമ്പില്‍ അബ്ബാസിയ മേഘലയിലെ പ്രവാസികളുടെ സജീവ സാന്നിധ്യം പ്രകടമായിരുന്നു. രക്തദാന സന്ദേശം ജനങ്ങളില്‍ എത്തിക്കുവാനും, പൊതുജനങ്ങളുടെ ഇടയില്‍ രക്തദാനത്തെപ്പറ്റി കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ബി. ഡി. കെ. മറ്റു സംഘടനകളുമായി യോജിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. വാട്സ് ആപ് / ഫേസ്ബുക്ക് കൂട്ടായ്മയായ ബ്ലഡ് ഡോണേ൪ഴ്സ്, കേരളാ, അതിന്റെ പ്രവര്‍ത്തനങ്ങളാരംഭിച്ചു രണ്ടുമാസങ്ങള്‍ക്കകം തന്നെ ഇങ്ങനെ ഒരു പരിപാടിയില്‍ സഹകരിക്കുവാന്‍ സാധിച്ചത് വലിയ ഒരു വിജയമായി വിലയിരുത്തുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം നല്‍കുകയും, സര്‍വ്വാത്മനാ ഞങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്ത വെല്‍ഫയര്‍ കേരളാ, കുവൈറ്റ് ഘടകത്തിന്റെ ഭാരവാഹികളോടുള്ള ഞങ്ങളുടെ കടപ്പാടും, നന്ദിയും അറിയിക്കുന്നു. കൂടാതെ, ക്യാമ്പ് നടത്തുന്നതിനാവശ്യമായ സഹകരണങ്ങള്‍ നല്കിയ ബ്ലഡ് ബാങ്ക് അധികൃതരോടും, പ്രത്യേകിച്ച് പി. ആര്. ഓ. താരിഖിനോടും, മറ്റ് ജീവനക്കരോടുമുള്ള കൃതജ്ഞതയും അറിയിക്കുന്നു. ബ്ലഡ് ഡോണേ൪ഴ്സ്, കേരളാ കുവൈത്ത് ചാപ്റ്റ൪ ന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും അറിയിച്ച എംബസ്സി അധികൃതരോടുള്ള നന്ദിയും രേഖപ്പെടുത്തുന്നു. സര്‍വ്വോപരി, ഈ ക്യാമ്പ് വിജയിപ്പിക്കുന്നതിലേക്കായി, പ്രവാസജീവിതത്തിലെ എല്ലാ തിരക്കുകളും മാറ്റിവച്ച് പങ്കെടുത്ത എല്ലാ രക്ത ദാതക്കളോടും, രക്തദാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് സന്നദ്ധ സേവനത്തിനായി ഇറങ്ങിയ കൂട്ടായ്മയിലെ അംഗങ്ങളോടും, വനിതാ വേദി പ്രവര്‍ത്തകരോടും ഉള്ള കൃതജ്ഞതയും അറിയിക്കുന്നു. ഈ പരിപാടി നമ്മുടെ കൂട്ടായ്മക്ക് പകര്‍ന്ന് തന്ന ഊര്‍ജ്ജവും ആത്മവിശ്വാസവും വളരെ വലുതാണ്. ഭാവിയില്‍ കൂടുതല്‍ സംഘടനകളുമായി സഹകരിച്ചുകൊണ്ടും, സ്വന്തം നിലയിലും വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ഈ കൂട്ടായ്മക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. ചിത്രങ്ങള്‍ പകര്‍ത്തിയത്; പ്രശാന്ത് കൊയിലാണ്ടി & ശരത് കാട്ടൂര്‍ ദര്ശന് ഫോട്ടോഗ്രഫി, കുവൈത്ത്
[envira-gallery id=”85″]