ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിന്റെ ഈ വർഷത്തെ അഞ്ചാമത്തെ രക്തദാനക്യാമ്പ് കുവൈത്തിലെ ടാക്സി ജീവനക്കാരോടൊപ്പം….
ബിഡികെ കുവൈത്ത് ടീം, കുവൈത്തിലെ ടാക്സിക്കാരുടെ പ്രമുഖ സംഘടനയായ കേരള ബ്രദേഴ്സ് ടാക്സി വെൽഫയർ അസോസിയേഷന്റെ സഹകരണത്തോടെ മാർച്ച് 22 വെള്ളിയാഴ്ച, ഉച്ചക്ക് 1 മണിമുതൽ വൈകുന്നേരം 5 വരെ, സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് ലോക ജലദിനത്തിൽ ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഈ മരുഭൂമിയിൽ സ്നേഹത്തിന്റെ വസന്തമൊരുക്കുന്നവരാണ് ഓരോ രക്തദാതാക്കളും. മനസ്സ് നിറയെ നന്മയും നീക്കി വയ്ക്കുവാൻ അല്പം നിമിഷങ്ങളും ബാക്കിയുണ്ടെങ്കിൽ നേടിക്കൊടുക്കുവാനാകുന്നത് അനേകം ജീവനുകളാണ് എന്ന തിരിച്ചറിവിൽ ഓരോ ഹൃദയങ്ങളിലും ഇടം നേടുന്ന നിങ്ങൾ തന്നെയാണ് ഈ ഇരുണ്ട കാലത്തിലും പ്രകാശഗോപുരങ്ങളായി നിലകൊള്ളുന്നവർ.
ഈ പ്രവാസഭൂമിയിൽ പരസ്പരസ്നേഹവും, സൌഹൃദവും ഊട്ടിയുറപ്പിക്കുവാനായി സംഘടിപ്പിക്കുന്ന ഈ രക്തദാന ക്യാമ്പിൽ പങ്കെടുത്ത് സഹജീവികൾക്കായി ഒഴുകുന്ന ജീവൻ പകർന്ന് നൽകുവാൻ ഏവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. നിങ്ങൾ മുടക്കേണ്ടത് ഒഴിവു ദിനത്തിലെ ചില നിമിഷങ്ങൾ മാത്രം.
വരൂ നമുക്കൊത്തുചേരാം, നല്ലൊരു മാറ്റത്തിനായ്….
താത്പര്യമുള്ള സുഹൃത്തുക്കൾ താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ പേരും, രക്തഗ്രൂപ്പും, സ്ഥലവും താഴെ പറയുന്ന നമ്പരുകളിൽ വാട്സ്ആപ് സന്ദേശമായി അയച്ചു നൽകുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. വാഹനസൌകര്യം ആവശ്യമുള്ളവർക്ക് ക്രമീകരിച്ചു നൽകുന്നതാണ്.
BDK Kuwait team is conducting a Blood Donation Drive in association with Kerala Brothers Taxi Welfare Association (KBT), Kuwait on *World Water Day Friday, 22nd March 2019 at Jabriya Central Blood Bank at 01:00 PM. Let’s join for a Social Cause and give your precious gift to the needy in the society.