പോറ്റമ്മയായ കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളിൽ രക്തദാനവുമായി ബ്ലഡ് ഡോണേഴ്സ് കേരള🇰🇼🇮🇳
കുവൈത്ത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബിഡികെ കുവൈത്ത് ടീം, 26 ഫെബ്രുവരി 2019, ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ, ജാബ്രിയ ബ്ലഡ് ബാങ്കിൽ വച്ച് ഒരു രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. അന്നം തരുന്ന നാടിന്റെ ആഘോഷദിനത്തിൽ രക്തദാന കർമ്മം നിർവ്വഹിച്ച് ഈ നാടിനൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ എല്ലാ പ്രവാസി സുഹൃത്തുക്കളേയും ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു..
വരൂ നമുക്ക് ഒത്തുചേരാം… സഹജീവികളോടുള്ള സ്നേഹവും, കരുതലുമായി പോറ്റമ്മയായ കുവൈത്തിന്റെ ദേശീയദിനാഘോഷത്തിൽ പങ്കുചേരാം….
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
BDK Kuwait team is holding a Blood Donation Drive to commemorate Kuwait National Day on 26 February 2019, from 2:00 PM to 05:00 PM; at Central Blood Bank, Jabriya Kuwait.
We request all our members, supporters and well wishers to join us to Celebrate our 2nd Homes National Day by giving your special gift for the needy.