#BDK_Q8 Blood Donors Kerala, Kuwait Chapter Conducted awareness campaign as part of the Mega Indian Fun Fair program organized by ICSK (Senior), Khaitan, Kuwait, at ICSK, Khaitan on Friday, 05 January, 2018. The Organizers Honored BDK Kuwait Team for our services to the Kuwait Community by giving a memento at the closing ceremony of the Fun Fair. BDK Kuwait President Muralee S. Panicker received the memento from the organizers, on behalf of BDK Kuwait team We extent our sincere thanks to ICSK (Senior), Khaitan for the special award and for giving us an opportunity to become a part of the event. Special thanks to Ms. Ceinu Mathews for the special invitation and your wholehearted support. ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റർ നടത്തി വരുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന സന്നദ്ധ രക്തദാന പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള 49 മത്തെ ക്യാമ്പയിൻ; ഇൻഡ്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ, 201 ജനുവരി 05 ന് സംഘടിപ്പിച്ച ഇൻഡ്യൻ മെഗാ ഫൺ ഫെയർ പരിപാടിയോടനുബന്ധിച്ചു നടത്തി. പരിപാടിയുടെ സമാപന ചടങ്ങിൽ വച്ച് ബി ഡി കെ കുവൈത്ത് ടീമിനെ പ്രവാസി സമൂഹത്തിൽ നടത്തി വരുന്ന സേവനങ്ങളെ മാനിച്ചു കൊണ്ട് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. ബി ഡി കെ കുവൈത്ത് ടീമിന് വേണ്ടി പ്രസിഡണ്ട് മുരളി എസ് പണിക്കർ ആദരവ് ഏറ്റു വാങ്ങി. ബി ഡി കെ കുവൈത്ത് ടീമിന് നൽകിയ അംഗീകാരത്തിനും, ഈ പരിപാടിയിൽ ഭാഗഭാക്കാകുവാൻ അവസരം നൽകിയതിനും സംഘാടകരോടുള്ള നന്ദി, കൃതജ്ഞത രേഖപ്പെടുത്തുകയും, പ്രവാസിസമൂഹത്തിൽ സന്നദ്ധ രക്തദാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനുള്ള ബി ഡി കെ കുവൈത്തിന്റെ ഈ എളിയ ഉദ്യമത്തിൽ പങ്കാളികളായതിലുള്ള അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് സന്നദ്ധ സേവനം ചെയ്ത കോ ഓർഡിനേറ്റർമാരായ Murali S. Panicker, Vinod Vellalath, Muneer PC, Yasar Pathiyil, Riya Yasar, Reghubal എന്നിവരെ സ്നേഹപൂർവ്വം അഭിനന്ദിച്ചു കൊള്ളുന്നു.
[envira-gallery id=”274″]